രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ അവലോകന യോഗം ചേര്‍ന്ന് കേന്ദ്രം. പരിശോധനകള്‍ കൂട്ടാനും, ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനും നിര്‍ദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം.
ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്.ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് സാഹചര്യം വിലയിരുത്തി.
ഉയര്‍ന്ന പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മതിയായ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കി. .ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എയിംസ്, ഐസി എം ആര്‍, എന്‍ സി ഡി സി ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായത് . രാജ്യത്തു 13,313 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 38 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ടിപിആര്‍ 8 ശതമാനം കടന്നു.ദില്ലിയില്‍ 1938 പുതിയ കോവിഡ് കേസുകള്‍ സ്ഥികരിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനം ആയി. നിലവില്‍ ചീകിത്സയിലുള്ളവരുടെ എണ്ണം 83, 990 ആയി ഉയര്‍ന്നു.ഇതില്‍ 60% രോഗികളും കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.