ബിജെപിയുടെ അധികാരദുര്‍വിനിയോഗം ലജ്ജാകരം: സിപിഐ എം

പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്ക്കും അസമിലേയ്ക്കും കടത്തിക്കൊണ്ടുപോയത് അപലപനീയമാണ്. രണ്ട് സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണ് ബിജെപി ഇത് ചെയ്തത്.

മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി കേന്ദ്ര ഏജന്‍സികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാന്‍ അധികാരദുര്‍വിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും പിബി ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News