വി.ദൈവസഹായുടെ ജീവിത്തെ അവഹേളിച്ച ആര്‍.എസ്.എസ് പ്രസിദ്ധീകണം; കേസരിക്കെതിരെ കെസിവൈഎം കൊല്ലം രൂപത

വിശുദ്ധനായ ദൈവസഹായുടെ ജീവിത്തെ അവഹേളിച്ച ആര്‍.എസ്.എസ് പ്രസിദ്ധീകണം. കേസരിക്കെതിരെ കെസിവൈഎം കൊല്ലം രൂപത പ്രതിഷേധവുമായി രംഗത്ത്. ആര്‍.എസ്.എസ് ലേഖനം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു. കത്തോലിക്ക സഭയേയും വത്തിക്കാനേയം ആര്‍.എസ്.എസ് കേസരിയിലൂടെ പരിഹസിച്ചു.

വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വി.ദൈവസഹായം പിള്ളയുടെ ജീവിതത്തെ വികലമായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘കേസരി’ മാസികയിലെ ലേഖനം അങ്ങേയറ്റം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിവൈഎം കൊല്ലം രൂപത പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തെയും, പാരമ്പര്യത്തെയും വിശുദ്ധമായ നടപടിക്രമങ്ങളെയും അത്യന്തം അവഹേളിക്കുന്ന ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വിശ്വാസവികാരം വ്രണപ്പെടുത്തുന്നവയാണ്. വി. ദൈവസഹായം പിള്ളയുടെ ജീവിതത്തെ പറ്റി വസ്തുതാ വിരുദ്ധവും, അപകീര്‍ത്തികരവുമായ കാര്യങ്ങളാണ് ‘ ദൈവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും’ എന്ന പേരിലുള്ള കേസരി ലേഖനത്തിലേത്. ഈ നാടിന്റെ മതസ്വഹാര്‍ദ്ദം തകര്‍ക്കുന്നതിനും, വിശ്വാസികളുടെ ഇടയില്‍ സ്പര്‍ദ്ദ ഉണ്ടാക്കുന്നതിനുമായി വര്‍ഗീയ ശക്തികള്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണോ പ്രസ്തുത ലേഖനമെന്ന് കത്തോലിക്കാ സഭ സംശയിക്കുന്നു. ഒരു വിഭാഗം വിശ്വാസികള്‍ ഭക്തിപൂര്‍വം വണങ്ങുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വി. ദൈവസഹായം പിള്ളയെകുറിച്ചുള്ള പരാമര്‍ശിക്കുന്ന വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു കേസരി മാസികയും ആര്‍.എസ്.എസും മാപ്പ് പറയണമെന്ന് കെസിവൈഎം കൊല്ലം രൂപത ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രൂപതാ സമിതി അറിയിച്ചു.കെസിവൈഎം രൂപതാ ആസ്ഥാനത്ത് വച്ച് നടന്ന പ്രതിഷേധയോഗത്തില്‍ രൂപതാ പ്രസിഡന്റ് കിരണ്‍ ക്രിസ്റ്റഫര്‍ അദ്ധ്യക്ഷത വഹിച്ചു.രൂപത ഡയറക്ടര്‍ ഫാ ബിന്നി മാനുവല്‍, ജനറല്‍ സെക്രട്ടറി നിധിന്‍ എഡ്വേര്‍ഡ്, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിന്‍ ഡേവിഡ്, മുന്‍ സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു,തുടങ്ങിയവര്‍ പങ്കെടുത്തു.ഞായറാഴ്ച കൊല്ലത്ത് പ്രതിഷേധ സായാഹ്നം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News