അധികാരം ഉപയോഗിച്ച് ജനങ്ങളെ വേര്‍തിരിക്കുന്ന ഗവണ്‍മെന്റാണ് കേന്ദ്രത്തിലേതെന്ന് സി.പി.ഐ.എമ്മ് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഇപ്പോള്‍ യുവാക്കള്‍ക്കെതിരെയാണ് കേന്ദ്രം തിരിഞ്ഞിരിക്കുന്നത്. തൊഴില്‍ രഹിതരായ യുവതയെ പറ്റിക്കാന്‍ നരേന്ദ്ര മോദിയെ പോലെ വിദഗ്ധനില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.വൈ.എഫ്.തൃശൂരില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
അഗ്‌നിപഥ് പദ്ധതിയിലൂടെ സേനയില്‍ നിയമനം നടത്തുന്നതിനെതിരെയാണ് എല്‍.ഡി. വൈ. എഫ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ദാരിദ്ര്യത്തിന്റെ പട്ടികയില്‍ ഇന്ത്യ മുകളിലേക്ക് ഉയരുകയാണ്. തൊഴില്‍ രഹിതരായ യുവതയെ പറ്റിക്കാന്‍ നരേന്ദ്ര മോദിയെ പോലെ വിദഗ്ധ നില്ല. പാര്‍ലമെന്റിനെ നിശബ്ദമാക്കാം.പക്ഷെ ജനങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല. അതിന് തെളിവാണ് യുവാക്കല്‍ പ്രതിഷേധവുമായി വന്നതെന്നും സി.പി.ഐ എം. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ വ്യക്തമാക്കി
വാഗ്ദാന ലംഘനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗവണ്‍മെന്റാണ് ഇന്ത്യയിലേതെന്നും. രാജ്യരക്ഷയ്ക്ക് പണം പ്രശ്‌നമല്ലെന്നു പറയുന്ന കേന്ദ്ര സര്‍ക്കാന്‍ എന്തിനാണ് പെന്‍ഷന്‍ നല്‍കാന്‍ മടിക്കുന്നതെന്നും എ.വിജയരാഘവന്‍ ചോദിച്ചു. എ.ഐ.വൈ എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.