ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി

ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടികൂടി. പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സന്തോഷ് വിളപ്പിലിന്റെ വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്.

ബിജെപി യുടെ മലയിന്‍കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിളപ്പില്‍ശാല കൊങ്ങപ്പള്ളി സ്വദേശി വിളപ്പില്‍ സന്തോഷിന്റെ വീടിന്റെ ടെറസില്‍ നിന്നാണ് പതിനാറോളം കഞ്ചാവ് ചെടികള്‍ വിളപ്പില്‍ശാല പോലീസ് പിടിച്ചെടുത്തത്. ‘ കേസില്‍ സന്തോഷിന്റെ മരുമകന്‍ സംഗീതാലയത്തില്‍ ഉണ്ണി എന്ന രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടുടമസ്ഥനായ ബിജെപി നേതാവും പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ സന്തോഷിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വിളപ്പില്‍ശാല കൊങ്ങപ്പള്ളി പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പനയുമായ് ബന്ധപ്പെട്ട് മുന്‍പും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിളപ്പില്‍ശാല എസ് എച്ച് ഒ സുരേഷ് കുമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News