രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലിസിനെ ആക്രമിച്ച സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി അഭിജിത്തിനെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്.പോലീസിന് നേരെ കല്ലെറിയുകയും, ബാരിക്കേഡ് തകര്‍ക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
‘മനുഷത്വമില്ലാത്ത മതതീവ്രവാദികള്‍ ഒരു ചെറുപ്പക്കാരനോട് കാണിച്ച ക്രൂരതയാണിത്’; ജിഷ്ണുവിനെ എസ്.ഡി.പി.ഐ ഗുണ്ടകള്‍ അക്രമിച്ചതിനെതിരെ സച്ചിന്‍ ദേവ് എംഎല്‍എ
എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണം മനുഷത്വമില്ലാത്ത മതതീവ്രവാദികള്‍ ഒരു ചെറുപ്പക്കാരനോട് കാണിച്ച ക്രൂരതയെന്ന് ബാലുശ്ശേരി എംഎല്‍എ അഡ്വ. സച്ചിന്‍ ദേവ്. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം
കുറിപ്പ്
അത്യധികം ഭീകരമാം വിധമാണ് ജിഷ്ണുവിനെ എസ്.ഡി.പി.ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചവശനാക്കിയത്. മര്‍ദ്ദനമേറ്റ് മുഖവും ശരീരഭാഗങ്ങളും നീരിറങ്ങി നിറം മങ്ങിയിരിക്കുന്നു.
മനുഷത്വമില്ലാത്ത മതതീവ്രവാദികള്‍ ഒരു ചെറുപ്പക്കാരനോട് കാണിച്ച ക്രൂരതയാണിത്.
ഈ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കും വിധമുള്ള ചില പ്രചരണങ്ങളും തീവ്രവാദ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
ആയുധമുയര്‍ത്തിയും പരിക്കേല്‍പ്പിച്ചും ആ ചെറുപ്പക്കാരനെ ഭീഷണിപ്പെടുത്തിക്കൊണ്ട് എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘം നടത്തിയ അക്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണം. അക്രമികള്‍ക്കെതിരെ നിയമാനുസൃതം കര്‍ശന നടപടി സ്വീകരിക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.