Assam rain: അസമില്‍ ദുരിതമഴ; മരണസംഖ്യ 107 ആയി

അസമില്‍(Assam) ദുരിതം വിതച്ച് മഴ(Rain) തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് വെള്ളപ്പൊക്കത്തില്‍(Flood) മരിച്ചത്. ഇതോടെ മരണസംഖ്യ 107 ആയി. ഇതില്‍ 17 പേര്‍ മണ്ണിടിച്ചിലിലാണ് മരിച്ചത്.

കച്ചാര്‍, ബാര്‍പേട്ട എന്നിവിടങ്ങളില്‍ നിന്ന് രണ്ടും ധുബ്രിയില്‍ നിന്നും ബജാലി, താമുല്‍പൂര്‍ ജില്ലകളില്‍ നിന്ന് ഓരോന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,536 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ നട്ടംതിരിയുകയാണ്. 10.32 ലക്ഷത്തിലധികം ആളുകളെ ബാധിച്ച ബാര്‍പേട്ട ജില്ലയാണ് തൊട്ടുപിന്നില്‍. ഇവിടെ 5.03 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

30 ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 759 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.84 ലക്ഷം പേരാണ് കഴിയുന്നത്. ധുബ്രി, ശിവസാഗര്‍, നാഗോണ്‍ ജില്ലകളില്‍ ബ്രഹ്മപുത്ര, ദിസാങ്, കോപിലി നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.അസമിലെ വെള്ളപ്പൊക്ക സാഹചര്യം കേന്ദ്രം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളി മറികടക്കാന്‍ എല്ലാ സഹായവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ 173 റോഡുകള്‍ക്കും 20 പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 100869.7 ഹെക്ടറിലെ വിളകളെയും 33,77,518 മൃഗങ്ങളെയും പ്രളയം ബാധിച്ചു. 84 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News