കാല്‍പന്ത്(Football) കളിയിലെ മിശിഹ ലയണല്‍ മെസിക്ക്(Lionel Messi) ഇന്ന് 35 ആം പിറന്നാള്‍. പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെ അമ്പരപ്പിച്ച മാന്ത്രികക്കാലുകളാണ് മെസിയുടേത്.
ഫുട്‌ബോളില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ലയണല്‍ മെസി .1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയുടെയും തൂപ്പുകാരിയുടെയും മകനായാണ് ലയണല്‍ ആന്ദ്രെ മെസിയുടെ ജനനം. വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണ്‍ രോഗം മൂലം മെസിയെ ഫുട്‌ബോളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിലക്കിയതാണ്. പതിനൊന്നാം വയസില്‍ ബാഴ്‌സലോണ മെസിയെ കണ്ടെടുത്തു .ചികിത്സ നല്‍കി. കളി പഠിപ്പിച്ചു. കളിപ്പിച്ചു. പിന്നീടെല്ലാം ചരിത്രം. മെസി ഗോളടിച്ചു കൂട്ടിയതും കിരീടങ്ങള്‍ വാരിപ്പുണര്‍ന്നതും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയതും ബാഴ്‌സ ജഴ്‌സിയിലാണ്. നീലക്കുപ്പായത്തില്‍ മാതൃരാജ്യത്തെ കോപ്പ ചാമ്പ്യന്മാരാക്കാനും മെസിക്ക് സാധിച്ചു.
എന്നാല്‍ ബാഴ്‌സയില്‍ നിന്നും പി.എസ്ജിയിലേക്കുള്ള കൂടുമാറ്റം താരത്തിന് കരിയറില്‍ വേണ്ടത്ര ഗുണം ചെയ്തില്ല.ഗോളടിയും കിരീടനേട്ടങ്ങളും ഒഴിഞ്ഞു നിന്ന പിഎസ്ജിയിലെ മെസി, ബാഴ്‌സയിലുണ്ടായിരുന്ന മെസിയുടെ നിഴല്‍ മാത്രമാണ്.ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തം പേരിലുള്ള കാല്‍പന്ത് കളിയിലെ രാജകുമാരന് ഇനി വേണ്ടത് രാജ്യത്തിന് വേണ്ടി ഒരു ലോക കിരീടമാണ്. കരിയറിലെ അവസാന ഫിഫാലോകകപ്പിനായി ഒരുങ്ങുമ്പോള്‍ മൂന്നര പതിറ്റാണ്ടിന്റെ സ്വപ്നം പിറന്നാള്‍ സമ്മാനമായി മെസി സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ഇടം കാലു കൊണ്ട് വിസ്മയം തീര്‍ക്കുന്ന റൊസാരിയോയുടെ രാജകുമാരന് കൈരളി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.