മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

വയനാട്(Wayanad) മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ വൈകിട്ട് മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ വീണ തമിഴ് നാട്(Tamilnadu) തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് അപകടത്തില്‍ പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എളമ്പിലേരിയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ഇരുവരും. ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന.

കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു

കോഴിക്കോട്(Kozhikode) എന്‍ഐടിക്ക് സമീപം ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. മദ്യ ലഹരിയില്‍ എത്തിയ സംഘം ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിനാണ് (43)കുത്തേറ്റത്. സംഭവത്തില്‍ കുന്ദമംഗലം പോലീസ്(Police) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News