V P Khalid: നടന്‍ വി.പി.ഖാലിദ് അന്തരിച്ചു

നടന്‍ വി.പി.ഖാലിദ്(V P Khalid) അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.

കൊച്ചിന്‍ സനാതനയുടെ ‘എഴുന്നള്ളത്ത്’, ആലപ്പി തിയറ്റേഴ്‌സിന്റെ ‘ഡ്രാക്കുള’, ‘അഞ്ചാം തിരുമുറിവ്’ എന്നിങ്ങനെ പല സൂപ്പര്‍ഹിറ്റ് നാടകങ്ങളിലും ഖാലിദ് വേഷമിട്ടു. 1973ല്‍ പുറത്തിറങ്ങിയ പി ജെ ആന്റണി സംവിധാനം ചെയ്ത ‘പെരിയാറി’ലൂടെയാണ് ഖാലിദ് വെള്ളിത്തിരയിലെത്തുന്നത്. തോപ്പില്‍ ഭാസിയുടെ ‘ഏണിപ്പടികള്‍’, കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ എന്നിവയടക്കം ഒരുപിടി ചിത്രങ്ങള്‍ പിന്നാലെയെത്തി.

ഛായാഗ്രാഹകരായ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here