ഇംഗ്ലീഷ് അക്ഷരമാല പഠിച്ചില്ല; 4 വയസ്സുകാരന് അധ്യാപകന്റെ മര്‍ദ്ദനം

പള്ളുരുത്തിയില്‍(Palluruthy) 4 വയസ്സുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. തുടര്‍ന്ന്, ട്യൂഷന്‍ അധ്യാപകന്‍ നിഖിലിനെ അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനാണ് മര്‍ദിച്ചത് എന്ന് കുട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

വയനാട്(Wayanad) മേപ്പാടിയില്‍ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ വൈകിട്ട് മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ വീണ തമിഴ് നാട്(Tamilnadu) തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് അപകടത്തില്‍ പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എളമ്പിലേരിയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ഇരുവരും. ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News