Balgeria: ബള്‍ഗേറിയയില്‍ കിറില്‍ പെറ്റ്‌കോവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്ത്

അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്ന് ബള്‍ഗേറിയയില്‍(Balgeria) കിറില്‍ പെറ്റ്‌കോവിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ പുറത്ത്. മധ്യ വലതുപക്ഷമായ ജിഇആര്‍ബി പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ 123 എംപിമാര്‍ പിന്തുണച്ചു. 240 അംഗ സഭയില്‍ സര്‍ക്കാരിന് 116 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ.

നാലു പാര്‍ടികളുടെ പിന്തുണയോടെ കഴിഞ്ഞ ഡിസംബറില്‍ അധികാരത്തില്‍വന്ന സര്‍ക്കാരിനെതിരെ പണപ്പെരുപ്പവും തെറ്റായ സാമ്പത്തികനയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. 1991ല്‍ ഭരണഘടന അംഗീകരിച്ചതിനുശേഷം ആദ്യമായാണ് രാജ്യത്ത് അവിശ്വാസത്തിലൂടെ സര്‍ക്കാര്‍ പുറത്താകുന്നത്.

ഇതിനിടെ പെറ്റ്‌കോവ് സര്‍ക്കാരിന്റെ വീഴ്ച യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണത്തെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നോര്‍ത്ത് മസിഡോണിയയുടെയും അല്‍ബേനിയയുടെയും ഇയു പ്രവേശനത്തെ പെറ്റ്‌കോവ് അനുകൂലിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News