കല്യാണ വീട്ടിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ(soshyal media) വൈറൽ(viral). പന്തലിൽ നിന്ന് ഉച്ചത്തിൽ കേൾക്കുന്ന പാട്ടിനൊത്ത് ഭക്ഷണക്കലവറയിൽ ആസ്വദിച്ച് ചുവട് വയ്ക്കുകയാണ് ഒരു കൂട്ടം ആളുകൾ. ചുവട് വയ്ക്കുമ്പോൾ ചെയ്യുന്ന ജോലിക്ക് മുടക്കമൊന്നും വരുന്നില്ല കേട്ടോ..
അതാണ് വീഡിയോയുടെ ഹൈലൈറ്റും. പണി ചെയ്യുന്നതിനൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യാനും അവർക്കു കഴിയുന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ.
എല്‍.ജി.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ”ജനുവരിയില്‍ പകര്‍ത്തിയ വീഡിയോ ആണിത്. രണ്ട് ദിവസം മുമ്പാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തത്. പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു-ഷിജില്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ക്ക് ആല്‍ബവും വീഡിയോയും കൈമാറിയിരുന്നു. അതിനുശേഷം അന്നെടുത്ത വീഡിയോ വീണ്ടും കണ്ടപ്പോള്‍ ആണ് ഈ ഭാഗം ശ്രദ്ധയില്‍പ്പെട്ടത്.
ഇതേ പാട്ട് കല്യാണവീട്ടില്‍ ഗാനമേള അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നതിന് മുമ്പ് കുറച്ചുകൂടി വ്യക്തത വരുന്നതിന് ഒറിജനല്‍ പാട്ട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു-ഷിജില്‍ കൂട്ടിച്ചേര്‍ത്തു.സംഗതി എന്തായാലും കല്യാണക്കലവറയിലെ ചുവടുവയ്പ്പ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.