ക്രൈം നന്ദകുമാറിനെതിരെ(Crime Nandakumar) കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ജീവനക്കാരി. മന്ത്രി വീണാ ജോര്‍ജിന്റെ(Veena George) അശ്ലീല വീഡിയോ നിര്‍മിക്കുന്നതിനായി തനിക്ക് വലിയ ഓഫര്‍ നന്ദകുമാര്‍ നല്‍കി.നന്ദകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും മുന്‍ജീവനക്കാരി .
മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഇതിലൂടെ ചാനലിന്റെ റേറ്റിംഗ് കൂട്ടുകയുമായിരുന്നു ക്രൈം നന്ദകുമാറിന്റെ ലക്ഷ്യം. ഇതിനായി ക്രൈം നന്ദകുമാര്‍ മന്ത്രിയുടെ ചിത്രം ജീവനക്കാരിയെ കാണിക്കുകയും മന്ത്രി ധരിച്ചിരിക്കുന്നത് പോലെയുള്ള സാരി ധരിച്ച് മന്ത്രിക്കെതിരെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാനായി തനിക്ക് വലിയ ഓഫര്‍ നല്‍കിയതായും ജീവനക്കാരി പറഞ്ഞു.
ഇതിനെ എതിര്‍ത്ത തന്നെ മാനസികമായി പീഡിപ്പിച്ചു.കൂടാതെ നന്ദകുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ജീവനക്കാരി പറഞ്ഞു. പല ഉന്നതരുടെയും ഫോണ്‍ നമ്പറില്‍ വിളിക്കാന്‍ നന്ദകുമാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചിരുന്നതായും ജമുന്‍ജീവനക്കാരി പറഞ്ഞു. ഇതിന് പിന്നില്‍ വലിയ ഗുഢാലോചന ഉണ്ടന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.