Mannarkkad: മണാര്‍കാട് പച്ചക്കറിക്കടയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

മണാര്‍കാട്(Mannarkkad) പള്ളിക്ക് സമീപം പച്ചക്കറിക്കടയിലുണ്ടായ വന്‍ തീപിടുത്തത്തില്‍(fire) ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുമുള്ള അഗ്‌നിരക്ഷാസേനയുടെ 4 യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. പച്ചക്കറിയോടൊപ്പം പലചരക്ക് സാധനങ്ങളും കടയില്‍ ഉണ്ടായിരുന്നു. രാത്രിയായിരുന്നതും കടയുടെ ഷട്ടര്‍ അടഞ്ഞ് കിടന്നതും അഗ്‌നിബാധയുണ്ടായത് പുറത്തറിയാന്‍ വൈകി. പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ മണര്‍കാട് പൊലീസിന് വിവരം നല്‍കി. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഷട്ടറുകള്‍ പൊളിച്ചു മാറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയിലുണ്ടായിരുന്ന ഏകദേശം എല്ലാ വസ്തുക്കളും കത്തി നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News