V Sivankutty: പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട: മന്ത്രി വി ശിവന്‍ കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി(V Sivankutty). എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും ആവശ്യമെങ്കില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകകേരള സഭയില്‍ അനിത പങ്കെടുത്തിട്ടില്ല: സ്പീക്കര്‍ എം ബി രാജേഷ്

അനിത പുല്ലയില്‍ നിയമസഭാ വരാന്തയില്‍ പാസ് ഇല്ലാതെ പ്രവേശിച്ച സംഭവത്തില്‍ നടപടി. സഭാ ടി.വിയുടെ നാല് കരാര്‍ ജീവനക്കാരെ ഒഴിവാക്കി. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്(M B Rajesh). ലോക കേരള സഭയുടെ വേദിയിലേക്കോ പരിസരത്തേക്കോ അവര്‍ വന്നിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ അഞ്ച് തരം പാസുകളാണ് നല്‍കിയിരുന്നത്. ഇതില്‍ ഒരു പാസ് പോലും വിവാദ വനിതയായ അനിത പുല്ലയിലിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസ് ഉപയോഗിച്ചാണ് അവര്‍ നിയമസഭ കവാടത്തിനുള്ളില്‍ കയറിയത്. എന്നാല്‍ ആ പാസ് ഉപയോഗിച്ച് സഭയ്ക്കുള്ളില്‍ കയറാന്‍ സാധിക്കില്ല. സഭ ടി.വിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്കെപ്പമാണ് അനിതാ പുല്ലയില്‍ സഭ വരാന്തയിലേക്ക് പ്രവേശിച്ചത്. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ചീഫ് മാര്‍ഷല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.

ഗൗരവമായ വിഷയമായതിനാലാണ് ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടപടി എടുത്തതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇത് ഏജന്‍സിക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. സംഭവത്തില്‍ നിയമസഭയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഇനി വിവാദങ്ങള്‍ തുടരണോ അവസാനിപ്പിക്കണോ എന്നതി തീരുമാനിക്കേണ്ടത് മാധ്യമങ്ങളാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ വാച്ച് ആന്റ് വാര്‍ഡിന്റെ പരിശോധനയും ശക്തിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News