M M Mani: എം.എം മണിക്കെതിരെ വര്‍ണ്ണാധിക്ഷേപം; നടപടി താക്കീതില്‍ ഒതുക്കി ലീഗ്

എം.എം മണിക്കെതിരെ(M M Mani) വര്‍ണ്ണാധിക്ഷേപം നടത്തിയ സംഭവത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയ്‌ക്കെതിരായ നടപടി താക്കീതില്‍ ഒതുക്കി ലീഗ്(League). നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുതെന്ന് സാദിഖലി തങ്ങള്‍. സഹിഷ്ണുത പുലര്‍ത്തണം. നിറത്തിന്റെ പേരില്‍ ആരെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സാദിഖലി തങ്ങള്‍ താക്കീത് നല്‍കി.

സാദിഖലി ശിഹാബ് തങ്ങള്‍ വയനാട് നടത്തിയ ജില്ലാ സംഗമ വേദിയിലായിരുന്നു എം.എം മണിക്കെതിരെ പി.കെ ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശം.

വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂള്‍പ്പടെ ലീഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ സംഭവത്തില്‍ പികെ ബഷീറിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനു പകരം ബഷീറിന് താക്കീതും മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

KNA ഖാദര്‍ ആര്‍ എസ് എസ് വേദി പങ്കിട്ട വിഷയത്തിലും മൃതു സമീപനമാണ് ലീഗ് സ്വീകരിച്ചത്. KNA ഖാദറിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു തങ്ങളുടെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News