President Election; രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു നാമനിർദേശപത്രിക സമർപ്പിച്ചു

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി എൻഡിഎ നേതാക്കൾക്ക് എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ 27 നാകും പത്രിക സമർപ്പിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉള്‍പ്പെടെയുള്ല കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ്മ , പിന്തുണ അറിയിച്ച് ജെഡിയു, എഐഡിഎംകെ, വൈഎസ്ആർ കോണ്‍ഗ്രസ്, ബിജെഡി പാർട്ടികളിലെ പ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ദ്രൗപതി മുർമു പത്രിക സമർപ്പണത്തിന് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുർമ്മുവിനെ നാമ നിർദേശം ചെയ്തു. 50 പേർ പിന്തുണ അറിയിച്ച് കൊണ്ട് ഒപ്പ് വെച്ചു. നാല് സെറ്റ് നാമനിർദേശ പത്രികയാണ് മുർമ്മു സമർപ്പിച്ചത്. പത്രിക സമർപ്പിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി പിന്തുണ ഉറപ്പിക്കാനുള്ള നടപടികൾ തുടങ്ങാനാണ് എൻഡിഎയുടെ നീക്കം.

നാമനിർദ്ദേശ പത്രിക നൽകിയതിന് പിന്നാലെ മുർമു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവ് മമതാ ബാനർജിയുമായും NCP നേതാവ് ശരദ് പവാറുമായും സംസാരിക്കുകയും പിന്തുണ തേടുകയും ചെയ്തു. കൂടുതൽ പ്രാദേശിക പാർട്ടികൾ എൻ ഡി യെക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

യുപിഎയ്ക്കൊപ്പമുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപതി മുർമ്മുവിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന തീരുമാനമെടുക്കാൻ നാളെ ജെഎംഎം യോഗം ചേരും. 27 നാകും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ പത്രിക സമർപ്പിക്കുക. പിന്തുണ തേടി ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളില്‍ യശ്വന്ത് സിൻഹ വരുന്ന രണ്ട് ദിവസം സന്ദർശനം നടത്തും.ദ്രൗപതി മുർമ്മുവിനു Z കാറ്റഗറി സുരക്ഷ ഒരുക്കിയതിന് പിന്നാലെ യശ്വന്ത് സിൻഹക്കും Z കാറ്റഗറി സൂരക്ഷ കേന്ദ്രസർക്കാർ ഏർപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News