Agnipath : അഗ്നിപഥ് റിക്രൂട്ട്മെന്റിനായി ബിജെപി ഓഫീസുകളിൽ പ്രത്യേക സംവിധാനം

അഗ്നിപഥ് റിക്രൂട്ട്മെന്റിനായി ബി ജെ പി ഓഫീസുകളിൽ പ്രത്യേക സംവിധാനം. കാസർകോഡ് ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിൽ രജിസ്ട്രേഷനായി ഹെൽപ് ഡെസ്ക്കൊരുക്കി. സംഘപരിവാർ ബന്ധമുള്ളവരെ പരമാവധി എത്തിച്ചാണ് രജിസ്ട്രേഷൻ നടത്തുന്നത്.

നാല് വർഷത്തെ സർവ്വീസ് കഴിഞ്ഞാൽ ബി ജെ പി ഓഫീസിൽ നിന്ന് ജോലി ഉറപ്പ് നൽകിയതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു. അഗ്നിപഥ് റിക്രൂട്ട്മെന്റിനായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയതിന് പിന്നാലെയാണ് കാസർകോഡ് ബാങ്ക് റോഡിലെ ബി ജെ പി മണ്ഡലം കമ്മറ്റി ഓഫീസിൽ രജിസ്ട്രേഷനായി യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമൊരുക്കിയത്.

ഉദ്യേഗാർത്ഥികളിൽ നിന്ന് 250 രൂപയും തിരിച്ചറിയൽ രേഖകളും വാങ്ങിച്ചാണ് രജിസ്ട്രേഷൻ നടത്തുന്നത്. ബി ജെ പി ഐ ടി സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. RSS പരിവാർ സംഘടനകൾ വഴിയാണ് ഉദ്യോഗാർത്ഥികളെയെത്തിക്കുന്നത്. രജിസ്ട്രേഷനായി എത്തിയവരിൽ ഭൂരിഭാഗവും സംഘപരിവാർ സംഘടനയുമായി ബന്ധമുള്ളവർ…

അഗ്നിപഥ് സർവ്വീസ് കഴിഞ്ഞിറങ്ങുന്നവരെ ബി ജെ പി ഓഫീസിൽ സുരക്ഷാ ചുമതലക്കാരാക്കി നിയമിക്കുമെന്ന് മുതിർന്ന ബി ജെ പി നേതാവ് കൈലാഷ് വിജയവാർഗിയ പറഞ്ഞിരുന്നു. നാല് വർഷത്തെ അഗ്നി പഥ് സർവ്വീസ് കഴിഞ്ഞിറങ്ങിയാൽ ബി ജെ പി ഓഫീസിൽ നിന്ന് ജോലി ഉറപ്പ് നൽകിയതായി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളിലൊരാൾ പറഞ്ഞു.

അഗ്നിപഥുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളും വിവാദങ്ങൾ നിലനിൽക്കെ സംശയ ദുരീകരണത്തിനായി കേന്ദ്ര സർക്കാർ ഓഫീസുകളിലെവിടെയും ഹെൽപ് ഡെസ്കുകളോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. പകരം ബി ജെ പി ഓഫീസുകളെ തന്നെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളാക്കി മാറ്റി പരമാവധി സംഘ പരിവാർ ബന്ധമുള്ളവരെ അഗ്നി പഥിലൂടെ സൈന്യത്തിലേക്ക് തിരുകി കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപമാണുയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here