Karunagappally; കരുനാഗപ്പള്ളിയിൽ ഒരു ദിവസം പ്രായമുളള പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയില്‍‌മുക്കിന് സമീപം വീടിനോട് ചേര്‍ന്നാണ് ഒരു ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ ലഭിച്ചത്. കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞ് പൂര്‍ണആരോഗ്യമുളളയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കരുനാഗപ്പളളി തറയിൽമുക്കിനു സമീപം ഒരു വീടിന്റെ പിന്‍വശത്താണ് കസവ് മുണ്ടിൽ പൊതിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന നഴ്സ് രാജി രാവിലെ 6.25 ന് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചയുടെ ശബ്ദവും കുഞ്ഞിന്റെ കരച്ചിലും കേട്ടത്. കുഞ്ഞാണെന്ന് കണ്ടതോടെ ഉടന്‍ തന്നെ ഭര്‍ത്താവിനെയും നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഒരു ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ്. പുലര്‍ച്ചെ മഴയുളള സമയത്ത് ഇവിടെ ഉപേക്ഷിതാകാമെന്നാണ് കരുതുന്നത്.

കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ താലൂക്ക് ആശുപത്രിയില്‍ പരിചരണത്തിലാണ്. കരുനാഗപ്പളളി പൊലീസ് അന്വേഷണം തുടങ്ങി. ഒരുവര്‍ഷം മുന്‍പ് കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതും കുഞ്ഞിന്റെ മരണത്തോടെ ഡിഎന്‍എ പരിശോധനയിലൂടെ മാതാപിതാക്കളെ കണ്ടെത്തിയതും ഏറെ ചര്‍ച്ചയായതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News