KNA Khader: സാംസ്കാരിക പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് പങ്കെടുത്തത്; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് KNA ഖാദറിന്റെ വിശദീകരണം

ആർഎസ്എസ്(rss) പരിപാടിയിൽ പങ്കെടുത്തതു സംബന്ധിച്ച് KNA ഖാദർ(kna khader) വിശദീകരണം നൽകി. സാംസ്കാരിക പരിപാടിയാണെന്ന് മനസ്സിലാക്കിയാണ് പങ്കെടുത്തതെന്നാണ് ഖാദറിന്റെ വിശദീകരണം.
പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും പാർട്ടി എന്ത് നടപടിയയെടുത്താലും അംഗീകരിക്കുമെന്നും KNA ഖാദർ വിശദീകരിക്കുന്നു.

വിശദീകരണത്തിൽ ചർച്ചക്ക് ശേഷം ലീഗ് നിലപാട് സ്വീകരിക്കും.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾക്കാണ് KNA ഖാദർ വിശദീകരണക്കുറിപ്പ് നൽകിയത്.

ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരി പഠന കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്ലീംലീഗ് നേതാവ് കെ എൻ എ ഖാദർ അതിഥിയായി പങ്കെടുത്തത്. ആർ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാർ, ഖാദറിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചതും ആർഎസ്എസ് നേതാവിനെ പുകഴ്ത്തിയുള്ള ഖാദറിൻ്റെ പ്രസംഗവും ലീഗ് നേതൃത്വത്തെ വെട്ടിലാക്കി. ചടങ്ങിൽ ചുമർചിത്ര ശില്പ അനാച്ഛാദനം നിര്‍വഹിച്ചതും കെ എൻ എ ഖാദറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News