Pythons: ഫ്ലോറിഡയിലെ ചതുപ്പ് നിലങ്ങളിൽ പെരുമ്പാമ്പുകൾ; പിടിക്കാന്‍ ലവ് ഏജന്റുകളായ കില്ലര്‍ പാമ്പുകളെ വിട്ട് ബയോളജിസ്റ്റുകള്‍

ഫ്ലോറിഡയിലെ(florida) കാടിനുള്ളില്‍ വിലസിയ പെരുമ്പാമ്പിനെ(pythons) പിടികൂടാന്‍ ലവ് ഏജന്റിനെ വിട്ട് വന സംരക്ഷണ പ്രവര്‍ത്തകരായ ബയോളജിസ്റ്റുകള്‍(biologists). പെണ്‍പാമ്പിനെ പിടികൂടാന്‍ റേഡിയോ ചിപ്പ് ഘടിപ്പിച്ച ആണ്‍ പെരുമ്പാനിനെയാണ് ഈ ശാസ്ത്ര സംഘം കാട്ടിലേക്ക് തുറന്നു വിട്ടത്. ആകൃഷ്ടയായെത്തിയതാവട്ടെ സ്ഥലത്ത് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ പെരുമ്പാമ്പിനെയും.

18 അടി നീളവും 215 പൗണ്ട് ഭാരവും 122 മുട്ടകളും ശരീരത്തില്‍ പേറിയ വമ്പന്‍ ബര്‍മീസ് പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഫ്ലോറിഡയിലെ എവര്‍ഗ്ലേസ് ചതുപ്പു നിലങ്ങളില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടിച്ചത്. ഇതിനെ ദയാവധത്തിന് വിധേയയാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് എവര്‍ഗ്ലേഡ് തണ്ണീർത്തടങ്ങളിലേക്ക് തുറന്നു വിട്ട വളര്‍ത്തു പാമ്പായിരിക്കാം ഇതെന്നാണ് വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റുകള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News