SFI : ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധം: മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കയ്യേറ്റം ചെയ്തു

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കയ്യേറ്റം ചെയ്തു.  പ്രകടനം സമാധാനപരമായിരുന്നു. എന്നാല്‍ ഓഫീസിന് പുറത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്.

എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതിലായിരുന്നു എസ്എഫ്ഐയുടെ  പ്രതിഷേധം. എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വയനാട്ടിലെ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് പോലീസ് തടഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News