ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണുവിനെ ലീഗ് – എസ് ഡി പി ഐ സംഘം വധിക്കാൻ ശ്രമിച്ച കേസിൽ 5 പ്രതികളെ റിമാന്‍ഡ് ചെയ്തു. 5 പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ബാലുശ്ശേരി പാലോളിമുക്കിലെ ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ് ഉൾപ്പടെ 5 പേരെയാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന 2 ലീഗ് പ്രവർത്തകർ ഉൾപ്പടെയായിരുന്നു അറസ്റ്റിലായത്.
ജിഷ്ണുവിനെ അക്രമിച്ച സംഘത്തിൽപ്പെട്ട 12 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പേരാമ്പ്ര ഡി വൈ എസ് പിയാണ് കേസ് അന്വേഷിക്കുന്നത്. അക്രമത്തിന് നേതൃത്വം നൽകിയ പ്രാദേശിക എസ് ഡി പി ഐ നേതാവ് ജുനൈദ് ഉൾപ്പടെയുള്ളവർക്കായി അന്വേഷണം നടക്കുന്നു.
29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്ഐ ആറിൽ പറയുന്നു. മകന് ക്രൂരമായ മർദ്ദനമാണ് ഏറ്റതെന്ന് അമ്മ സജിത പറഞ്ഞു.
ജിഷ്ണുവിനെ വധിക്കാൻ ശ്രമിച്ചലീഗ് – എസ് ഡി പി ഐ ക്രിമിനൽ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.