SFI : ഭാരവാഹികള്‍ അക്രമത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐസംസ്ഥാന പ്രസിഡന്റ് അനുശ്രീ. പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു എസ് എഫ് ഐ മുന്നോട്ട് വന്നത്.

സമാധാന പരമായി പ്രതിഷേധം മുന്നോട്ട് പോകണം എന്നൊരു നിര്‍ദേശം ജില്ലാ ഘടകത്തെ അറിയിച്ചതാണെന്നും അനുശ്രീ പറഞ്ഞു. അവിടെ സംഭവിച്ച വിഷയങ്ങളെ ന്യായീകരിച്ച് പോകാന്‍ നിലവില്‍ എസ് എഫ്‌ഐ ആലോചിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തെ ഇല്ലാതാകാന്‍ വേണ്ടി ശ്രമിച്ചു എന്ന് വിവരം ലഭിച്ചിരുന്നുവെന്നും വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും അനുശ്രീ പറഞ്ഞു.

എസ്എഫ്‌ഐ ജില്ലാ ഘടകമാണ് പ്രതിഷേധതിന്ന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് എന്ന രീതിയില്‍ അക്രമപരമായി മാറിയത് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. ഭാരവാഹികള്‍ അക്രമത്തിനു നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും എസ്എഫ്‌ഐസംസ്ഥാന പ്രസിഡന്റ് അനുശ്രീ വ്യക്തമാക്കി.

വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്.

എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതിലായിരുന്നു എസ്എഫ്ഐയുടെ  പ്രതിഷേധം. എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വയനാട്ടിലെ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് പോലീസ് തടഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel