സംസ്ഥാന റവന്യൂ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു; പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തിൽ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. ഇനിയുള്ള 2 ദിവസം ശക്തന്റെ നഗരം റവന്യു ജിവനക്കാരുടെ  കലാപരിപാടികൾക്ക് സാക്ഷിയാകും

സ്വരാജ് റൗണ്ടിൽ വൈകിട്ട് ആരംഭിച്ച വർണാഭമായ ഘോഷയാത്രയോടെയാണ് , സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത് . വാദ്യ മേളങ്ങൾ , നാടൻകലാരൂപങ്ങൾ , നിശ്ചല ദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയിൽ അകമ്പടിയായി.

തെക്കേ നടയിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത കലാ – കായിക – സാംസ്കാരിക രംഗത്ത് നിന്നുമുള്ളവർ    ഒരുമിച്ച് റവന്യൂ കലോത്സവത്തിന് തിരിതെളിയിച്ചു. മന്ത്രി കെ രാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു

ജില്ലാ കളക്ടർമാർക്കും , റവന്യൂ , സർവ്വേ , ഭവനനിർമ്മാണം , ദുരന്തനിവാരണ വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാർക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കാനും , ജോലി സമ്മർദ്ദം അകറ്റാനുമാണ് സംസ്ഥാന റവന്യൂ കലോത്സവത്തിന് രൂപം നൽകിയത്.

തെക്കേ ഗോപു നടയിലെ പ്രധാന വേദിയിലും , ടൗൺ ഹാൾ , റീജണൽ തിയ്യറ്റർ , C M S എന്നിവിടങ്ങളിലും ഒരുക്കിയ വേദികളിലുമാണ് മത്സരങ്ങൾ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News