Quran; യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെ; പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം പൊളിച്ച് കസ്റ്റംസ് രേഖകൾ

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ കസ്റ്റമസ് പുറത്ത് വിട്ടു. യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന കസ്റ്റംസ് രേഖകളാണ് ഇപ്പോൾ പുറത്ത് വന്നത്.

No photo description available.

May be an image of text

May be an image of text

May be an image of text that says 'had taken book from box book, their requirement; that he had already to the Superintendent Customs, his first nd last delivered t numbera place mobile phone thone Moulavi tot when had Auguatine; Malappuram, delivered, Augustine near Thirur, Malappuram. and Augustine.S boxes Al Islamic unloaded College 01.10.2020 under concurred with Shri Augustine Driver C-apt wan recorded on 108 the Act, 1962 wherein he has given Shri Nizamudeen.M voluntary recorded from Customs 1962 Managing Director the Chairman that c-apt stated was C-apta Minister Higher Shri distributed various places, Minister. appeared Since per statement imported Holy distributed voluntary alía, Scanned with CamScanner'

കള്ള കഥകൾ മെനഞ്ഞ് മുൻ മന്ത്രിയായ കെ ടി ജലീലിനെ പ്രതി സ്ഥാനത്ത് നിർത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങൾളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഖുർആനിൽ സ്വർണം കടത്തി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ആരോപണത്തിൽ യാതൊരു വിധ അടിസ്ഥാനവുമില്ല എന്നാണ് കസ്റ്റംസ് രേഖകൾ തെളിയിക്കുന്നത്.

2020 മാർച്ച്‌ 6 ന് യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത 4,479 കിലോഗ്രാം തൂക്കമുള്ള ഖുര്‍ആന്റെ കോപ്പികള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ് കോണ്‍സുലേറ്റിന് നോട്ടീസയച്ചത്തോടെയാണ് പ്രതിപക്ഷം നടത്തിയത് വ്യാജ പ്രചാരണം എന്ന് തെളിഞ്ഞത്.

10,84,993 രൂപയാണ് ഇതിന്റെ മതിപ്പുവിലയെന്നും നോട്ടീസില്‍ പറയുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സാധനങ്ങള്‍ക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുര്‍ആന്‍ കോപ്പികള്‍ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ യുഎഇ കോണ്‍സുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണര്‍ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News