Covid19; രാജ്യത്ത് കുറയാതെ കൊവിഡ്; പുതുതായി 17,336 കേസുകൾ

ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ വർധനവ്. രാജ്യത്ത് 17,336 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 124 ദിവത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്. രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 3.94 ശതമാനമാനവും രോഗമുക്തി നിരക്ക് 98.60 ശതമാനവുമാണ്.

കൊവിഡ് ബാധിച്ച് 13 പേരുടെ മരണവും വെള്ളിയാഴ്ച രേഖപ്പെടുത്തി. നിലവിൽ 196.77 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‌കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമെ ദില്ലി, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലെ രോഗവ്യാപനം കൂടുന്നതിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഉയർന്ന രോഗസ്ഥിരീകരണനിരക്കുള്ള ജില്ലകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News