KSRTC; കെഎസ്ആർടിസിയ്ക്ക് ഇനി ഇലട്രിക്ക് ബസ്സിന്റെ കരുത്ത്

കെഎസ്ആർടിസിയ്ക്ക് ഇനി ഇലട്രിക്ക് ബസ്സിന്റെ കരുത്ത്. പുതുതായി വാങ്ങിയ ഇലട്രിക്ക് ബസ്സുകളിൽ 5 എണ്ണം തിരുവനന്തപുരത്തെത്തി. ഒരാഴ്ചയ്ക്കകം തലസ്ഥാനത്തെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്ക് ഇലക്ട്രിക്ക് ബസുകള്‍ നിയോഗിച്ച് തുടങ്ങും.

ഹരിയാനയിലെ പിഎംഐ കമ്പനിയില്‍ നിന്നാണ് കെ എസ് ആർ ടി സി ഇലക്ട്രിക്ക് ബസുകൾ വാങ്ങുന്നത്. ഇത്തരത്തിലുള്ള അഞ്ച് ബസ്സുകളാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. 94.27 കോടി രൂപയാണ് ഒരു ബസിന്‍റെ വില.ലോ ഫ്ലോര്‍ ബസുകളെക്കാള്‍ വലിപ്പം കുറവാണ് ഇലക്ട്രിക് ബസുകള്‍. 9 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ബസില്‍ 30 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. കെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയ ഇലട്രിക്ക് ബസുകൾ നേരിൽ കണ്ട് വിലയിരുത്താൻ ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ടെത്തി.

അതേസമയം, 15 ബസുകളാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുക. സിറ്റി സര്‍ക്കുലര്‍ ലാഭത്തിലാക്കാന്‍ വൈദ്യുതി ബസുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ സിറ്റി സർക്കുലറിൽ ഓടുന്ന ബസ്സുകൾ സിറ്റി ഷട്ടിലിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News