ADVERTISEMENT
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മീൻ എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നലെ മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂര മീനാണ് പിടികൂടിയത്.
ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു പരിശോധന.പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടൺ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി.തമിഴ്നാട്ടിലെ നാഗപ്പട്ടണം കടലൂർ എന്നിവിടങ്ങളിൽ നിന്ന് പത്തനംതിട്ടയിലെ അടൂർ,കൊല്ലം കരുനാഗപ്പള്ളി,തിരുവനന്തപുരം ആലങ്കോട് എന്നിവിടങ്ങളിലേക്ക് വിൽപ്പനക്ക് കൊണ്ടുപോയ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പിടികൂടിയത്. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ ചൂര പഴകിയ നിലയിൽ ആയിരുന്നു.പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിന്റെ സഹായത്തോടെ നശിപ്പിക്കും.
മീനിന്റെയും ഐസിന്റെയും സാംപിൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മീനുകൾ പഴുത്തളിഞ്ഞവയും പൂപ്പൽ ബാധിച്ചവയുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.