Maharashtra; മഹാരാഷ്ട്രയിൽ പാർട്ടിയെ കൂടെ നിർത്താൻ ഉദ്ധവ് താക്കറെ; ശിവസേനയുടെ ദേശീയ എക്സിക്യുട്ടീവ് ഇന്ന്

മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ വിമതർക്കെതിരെ നീക്കം ശക്തമാക്കി ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തിയവർക്ക് മറുപടി നൽകുമെന്ന് ഉദ്ധവ് മുന്നറിയിപ്പ് നൽകി . സേന നൽകിയ അയോഗ്യതാ ശുപാർശയിൽ ഡെപ്യൂട്ടി ഗവർണർ ഇന്ന് വിമതർക്ക് നോട്ടീസ് നൽകും. ശിവസേനയുടെ ദേശീയ എക്സിക്യുട്ടീവ് ഇന്ന് യോഗം ചേരും. അതിനിടെ അനുനയത്തിനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമതപക്ഷം. വിമത എം.എൽ. എയുടെ വീടിന് നേരെ ഇന്നലെ ആക്രമണമുണ്ടായതിനാൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു.

വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും വിമതർ ചർച്ചക്കെത്താത്ത സാഹചര്യത്തിലാണ് ഉദ്ധവ് പക്ഷം കടുത്ത നിലപാടിലേക്ക് കടക്കുന്നത്. എം.എൽ. എമാർക്കെതിരെ കൂറ് മാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതിന്‍റെ നിയമവശങ്ങൾ പരിശോധിക്കാൻ എജിയെ ഉദ്ധവ് താക്കറെ വിളിച്ചു വരുത്തി. ഷിൻഡേ ഉൾപ്പെടെ 16 വിമതർക്കെതിരായ അയോഗ്യതാ ശിപാർശയിൽ ഡെപ്യൂട്ടി സ്പീക്കർ ഇന്ന് നോട്ടീസ് നൽകും. തിങ്കളാഴ്ച മറുപടി വിശദീകരിക്കാനാണ് ആവശ്യപ്പെടുക. അതിനിടെ ഡെപ്യൂട്ടി സ്പീക്കർ ഉദ്ധവിനെ പിന്തുണക്കുന്നുവെന്നാരോപിച്ച് വിമതർ പ്രമേയം പാസാക്കി. 46 വിമത എം.എൽ.എമാരാണ് പ്രമേയത്തിൽ ഒപ്പുവെച്ചത്.

കൂറുമാറ്റ നിയമത്തെ മറികടക്കാൻ വിമതർക്ക് ബി.ജെ.പി നിയമസഹായം വാഗ്ദാനം ചെയ്തതായാണ് സൂചന. കൂടെ നടന്ന് പിന്നിൽ നിന്ന് കുത്തിയവർക്ക് മറുപടി നൽകുമെന്ന് ഉദ്ധവ് താക്കറെ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭരണ പ്രതിസന്ധിക്കിടെ ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ചേരും. ഒരു മണിക്ക് മുംബൈയിൽ നടക്കുന്ന യോഗത്തിൽ ഉദ്ധവ് താക്കറെ ഓൺലൈനായി പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here