Balusherry; ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസിൽ ഒരു ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനാണ് കസ്റ്റഡിയിലുള്ളത്.

ജിഷ്ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ് ഐ ആർ. ലീഗ് – എസ് ഡി പി ഐ പ്രവർത്തകരാണ് ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ചത്.ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്.

കണ്ടാലറിയാവുന്ന 9 പേർക്കെതിരേയും അക്രമി സംഘത്തിൽ ഉണ്ടായിരുന്ന 21 പേർക്കെതിരേയുമാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിൻ്റെ മൊഴിയെടുത്ത ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തി. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ് ഐ ആർ പറയുന്നു. ബുധനാഴ്ച അർധരാത്രിയാണ് ലീഗ് – എസ് ഡി പി ഐ സംഘം, ഡി വൈ എഫ് ഐ പ്രവർത്തകനായ ജിഷ്ണുവിനെ ക്രൂരമായി മർദിച്ചത്.എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ചായിരുന്നു മർദ്ദനം. അക്രമി സംഘം കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീക്ഷണിപ്പെടുത്തി സിപിഐ എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here