KNA Khader: KNA ഖാദറിൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല; പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം

KNA ഖാദറിനെ(kna khader) പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം(shafi chaliyam). ഖാദറിനോട് വിശദീകരണം ചോദിച്ചത് തെറ്റെന്നും KNA ഖാദറിൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും പറയുന്ന ഷാഫി ചാലിയത്തിൻറെ ഓഡിയോ ക്ലിപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

സംവാദത്തെ ഭയക്കുന്നവർ ഭീരുക്കളാണ്. KNA ഖാദറിനെ മനസിലാക്കാത്തത് മുസ്ലീം ലീഗ് മാത്രമെന്നും ഷാഫി ചാലിയം പറയുന്നു. ‘ഖാദറിൻ്റെ അറിവിനോളം നിൽക്കാൻ പറ്റുന്നവർ നമ്മുടെ പാർട്ടിയിലില്ല’. മുസ്ലീംലീഗ് ഖാദറിനെ ഒതുക്കുന്നു.

ലീഗ് കേരള യാത്രയിൽ KNA ഖാദറിന് ഒരു അവസരവും നൽകിയില്ല. ബി.ജെ.പിയിൽ പോയാൽ KNA ഖാദർ ഗവർണറോ മന്ത്രിയോ ഒക്കെ ആകും.താൻ ഖാദറിൻ്റെ കൂടെയാണ്.’ ഷാഫി ഓഡിയോ ക്ലിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News