Covid19: രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ 15,940 പേർക്ക് രോഗം

രാജ്യത്തെ കൊവിഡ്(covid19) കേസുകളിൽ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ പതിനേഴായിരത്തിനു മുകളിലായിരുന്നു കേസുകൾ. കൊവിഡ് മൂലം 20 മരണം കൂടി റിപ്പോർട്ട് ചെയ്തു.

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 91, 779 ആയി. അതേസമയം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39% ആയി ഉയർന്നു. കേരളത്തിനും, മഹാരാഷ്ട്രയ്ക്കും പുറമേ ദില്ലി, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും രോഗീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപെടുത്തിയത്.

കൊവിഡ് വ്യാപനം തടയാൻ പ്രാദേശിക തലത്തിൽ മുൻ കൈ എടുക്കണമെന്നും വാക്സിൻ വിതരണം വേഗത്തിലാക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News