CK Saseendran: എം പി ഓഫീസ് ആക്രമിച്ച സംഭവം; നടപടിയെടുക്കുമെന്ന് സി കെ ശശീന്ദ്രൻ

വയനാട്ടിൽ രാഹുൽ ഗാന്ധി(rahul gandhi)യുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് സിപി ഐ എം(cpim) ജില്ലാ നേതൃത്വം. സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയുണ്ടാകും.

സമരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്നും നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും പാർട്ടി നേതൃത്വത്തോട് കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധി(rahul gandhi)യുടെ ഓഫീസിന് നേരെ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് എസ്എഫ്‌ഐ(sfi) ദേശീയ അധ്യക്ഷന്‍ വി.പി സാനു(vp sanu). ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം.പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. കൃത്യമായ നിര്‍ദേശമോ ഉപരികമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് രാഹുല്‍ ഗന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും.

അനിഷ്ട സംഭവങ്ങളുണ്ടായി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത്. അതില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വിപി സാനു മാധ്യമങ്ങളോട് പറഞ്ഞു.

ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എസ്എഫ്‌ഐ പ്രതികരണം നടത്തുകയും ഏറ്റെടുക്കുകയും ചെയ്യും. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ഏറ്റെടുക്കും. എന്നാല്‍ ഒരു എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് എന്ന നിലയില്‍ അത് നടത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News