മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക് കോൺഗ്രസിന്റെ മാലയിട്ട് സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയനെ ഇൻഡിഗോ വിമാനത്തിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ പൊന്നാടയണിയിച്ച് മാലയിട്ട് സ്വീകരണം. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവർക്കാണ് കണ്ണൂർ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതരായ ഇരുവർക്കും പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ ആക്രമിക്കാനായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്. മൂന്ന് പേര് യാത്ര ചെയ്തപ്പോള്‍ ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപയാണ്. ഫര്‍സീന്‍ മജീദ്. സുനിത് നാരായണന്‍, നവീന്‍ കുമാര്‍ എന്നിവര്‍ ഇന്ന് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.

കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റും മുട്ടന്നൂര്‍ എയ്ഡഡ് യു പി സ്‌കൂള്‍ അധ്യാപകനുമായ ഫര്‍സിന്‍ മജീദ് നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. എടയന്നൂരില്‍ സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഫര്‍സിന്‍ മജീദ്.യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ടായ ഫര്‍സിന്‍ മജീദ് കെ പി സി സിസി അധ്യക്ഷന്‍ കെ സുധാകരകരന്റെ അടുത്ത അനുയായിയാണ്.മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാളെ പിന്നീട് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ആര്‍ കെ നവീന്‍കുമാറും മട്ടന്നൂര്‍ മേഖലയിലെ അക്രമ സംഭവങ്ങളുടെ സ്ഥിരം നേതൃത്വമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News