Veenageorge; എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുണ്ടെന്ന ആരോപണം തള്ളി വീണ ജോർജ്

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമത്തിൽ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന അവിഷിത് സ്റ്റാഫിൽ നിന്ന് ഒഴിവായ ആളാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം ആദ്യമാണ് ഒഴിവായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു.

വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത് കെ ആറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വയനാട് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത് കെ ആര്‍. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഐഎം സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

ഓഫീസിന് നേരെ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം.പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. കൃത്യമായ നിര്‍ദേശമോ ഉപരികമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് രാഹുല്‍ ഗന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെന്ന് വിപി സാനു വ്യക്തമാക്കി.

എംപി ഓഫീസിലെ എസ്‌ എഫ്‌ ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിയുന്നു

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള എസ്‌ എഫ്‌ ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിയുന്നു.എസ്‌ എഫ്‌ ഐ പ്രവർത്തകർ ഇവിടെ നിന്ന് പോകുന്നത്‌ വരെ ചിത്രം മറ്റ്‌ ഫോട്ടോകൾക്കൊപ്പം ചുവരിലുണ്ടായിരുന്നു.സംഘർഷങ്ങൾക്ക്‌‌ തുടക്കമിടുന്ന വിധത്തിൽ ഓഫീസിലെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ തർക്കിക്കുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.

ഇന്നലെ വൈകീട്ട്‌ നടന്ന പ്രതിഷേധപ്രകടനത്തിന്റെ ആദ്യ ഘട്ടത്തിലെ ദൃശ്യങ്ങളാണിത്‌.പ്രവർത്തകർ ഓഫീസിനുള്ളിലെത്തി മുദ്രാവാക്യം വിളിക്കുന്നു.ഓഫീസിലെ കസേരയിൽ പ്രതീകാത്മക പ്രതിഷേധം നടത്തി തിരിച്ചുപോകാനൊരുങ്ങുമ്പോൾ ഓഫീസ്‌ സ്റ്റാഫ്‌ തർക്കിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.ഇതോടൊപ്പം കാണുന്നതാണ്‌ ഗാന്ധി ചിത്രം.ചുവരിൽ ഇന്ദിരാഗാന്ധി ജവഹർ ലാൽ നെഹ്രു എന്നിവരുടെ ഫോട്ടോകൾക്കൊപ്പം എസ്‌ എഫ്‌ ഐ പ്രകടനം അവസാനിക്കുന്നത്‌ വരെ ഈ ചിത്രം ചുവരിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ്‌ ഈ വീഡിയോ.സമരത്തിന്‌ ശേഷം ചിത്രം തകർത്തത്‌ മറ്റാരോ ആണെന്ന് വ്യക്തം.മറ്റ്‌ ഫോട്ടോകൾ അതേ സ്ഥലത്തുണ്ട്‌.

സ്ഥലം സന്ദർശിച്ച ശേഷം വാർത്താസമ്മേളനം നടത്തിയ വി ഡി സതീശൻ പ്രകോപിതനായതും ഇതേ ചോദ്യത്തെ തുടർന്നാണ്‌.മാധ്യമപ്രവർത്തകരുമായി ഡി സി സി ഓഫീസിൽ ഉന്തും തള്ളുമുണ്ടായതും ഇക്കാര്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചതോടെയാണ്‌.ടി സിദ്ദിഖുൾപ്പെടെ മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തു.മാധ്യമങ്ങൾ ഒട്ടേറെ തവണ പകർത്തിയ ഈ ഫോട്ടോ യു ഡി എഫ്‌ നേതാക്കളുടെ സന്ദർശനങ്ങൾക്ക്‌ ശേഷവും ഇപ്പോൾ ഇതേ നിലത്ത്‌ കിടക്കുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News