VD Satheesan: ‘മര്യാദയ്ക്ക് ഇരുന്നോളണം’ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് വി ഡി സതീശന്‍

വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). പ്രതിഷേധക്കാർ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരിൽ ഉള്ളതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ചതിനാണ് സതീശൻ മാധ്യമ പ്രവർത്തകനോട് കയർത്ത് സംസാരിച്ചത്.

വാർത്താ സമ്മേളനത്തിന് ശേഷം കോൺഗ്രസ്(congress) പ്രവർത്തകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. രാഹുൽ ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട് നടത്തിയ വാർത്ത സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ചത്.

എസ്എഫ്ഐ പ്രവർത്തകർ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരിൽ ഉള്ളതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോ എന്നതായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്നാൽ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ ഇറക്കിവിടുമെന്നായിരുന്നു വി ഡി സതീശൻറെ മറുപടി.

തൊട്ടുപിന്നാലെ വാർത്താ സമ്മേളനം അവസാനിപ്പിച്ച് സതീശൻ പുറത്തിറങ്ങിയതോടെ വാർത്താ സമ്മേളനം ഹാളിലേക്ക് ടി സിദ്ദിഖ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ കടന്നു വന്ന് മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു.

തുടർന്ന് മാധ്യമ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഭഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരേയും കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News