വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ട്രോളി സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറയാനില്ലാത്തതിനാലാണ് വി ഡി സതീശന്‍ കയര്‍ത്ത് സംസാരിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വി ഡി സതീശനെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ലാല്‍കുമാര്‍ എഴുതിയ കുറിപ്പിനും നിരവധി പേരാണ് കമന്റുമായി എത്തിയത്. ലാല്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
‘രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച് ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍ ……’
എന്തിന്? ഉത്തരം കൃത്യമായി അങ്ങ് പറഞ്ഞാല്‍ പോരെ.. SFI യും CPIM മും ഇതു ചെയ്തവരെ തള്ളി പറഞ്ഞു. പിന്നെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഗാന്ധിജിയുടെ ഫോട്ടോയുടെ കാര്യത്തില്‍ നമുക്കെല്ലാം സംശയം ഉണ്ട്. SFI ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വിട്ടുപോകുമ്പോള്‍ ആ ഫോട്ടോ ചുമരില്‍ തന്നെ ഉണ്ടായിരുന്നു. അവര്‍ പോയപ്പോള്‍ അത് എങ്ങനെ താഴെ വന്നു?
ഒരു രസത്തിന് തന്നെ നടന്നിറങ്ങി വന്നതായിരിക്കും അല്ലേ ??
ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. പ്രതിഷേധക്കാര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ചതിനാണ് സതീശന്‍ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ചത്. വാര്‍ത്താ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ്(congress) പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട് നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ ഇറക്കിവിടുമെന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
തൊട്ടുപിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സതീശന്‍ പുറത്തിറങ്ങിയതോടെ വാര്‍ത്താ സമ്മേളനം ഹാളിലേക്ക് ടി സിദ്ദിഖ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടന്നു വന്ന് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.