KSEB : വൈദ്യുതി നിരക്ക് 6.6% കൂട്ടി; പുതുക്കിയ നിരക്ക് നോക്കാം……..

അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും താരിഫ് വർധനയില്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കൻവാടികൾ തുടങ്ങിയ വിഭാഗത്തിലുള്ളവർക്കും താരിഫ് വർധനയില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവർക്ക് താരിഫ് വർധനയില്ല. എൻഡോസൾഫാൻ ഇരകൾക്ക് സൗജന്യ നിരക്ക് തുടരും.

ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്നും 2000 വാട്ടായി വർധിപ്പിച്ചു. കാർഷിക ഉപഭോക്താക്കൾക്ക്‌ എനർജി ചാർജ് വർധിപ്പിച്ചിട്ടില്ല.

10 കിലോവാട്ട് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫിൽ വർധനവ്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന 25 പൈസ വരെയാണ്.ഗാർഹിക ഉപഭോക്താക്കൾക്ക് 50 യൂണിറ്റ് വരെ നിരക്ക് വർധനവില്ല. യൂണിറ്റിന് 3.15 രൂപയായി ഇത് തുടരും.

100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 25 പൈസയുടെ വർധനവാണുള്ളത്. 101 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 20 പൈസ വർധിക്കും. 350 യൂണിറ്റ് വരെ 40 പൈസയും കൂടും. 400 യൂണിറ്റ് വരെ 45 പൈസയും 500 വരെ 50 പൈസയുമാണ് വർധനവ്. 500ന് മുകളിൽ 60 പൈസയും കൂടും.ഒരു വർഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചത്. വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തിയാകം അടത്ത വർഷത്തെ താരിഫ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News