ഏകനാഥ് ഷിന്‍ഡെയുടെ  വിമത ക്യാമ്പിലെ MLAമാര്‍ക്ക് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസ്

(Eknath Shinde)ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിലെ 16 (MLA)എംഎല്‍എമാര്‍ക്ക് (Maharashtra)മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസ്. നേരിട്ടെത്തി വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് ഡപ്യൂട്ടി സ്പീക്കര്‍ അയച്ചിരിക്കുന്നത്.

അതേസമയം ശിവസേന ഭവനില്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ പുരോഗമിക്കുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങളെ തുടര്‍ന്ന് മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതേസമയം മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ വിമതര്‍ക്കെതിരെ നീക്കം ശക്തമാക്കി ഉദ്ധവ് താക്കറെ. പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് ഉദ്ധവ് മുന്നറിയിപ്പ് നല്‍കി. അതിനിടെ അനുനയത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിമതപക്ഷം. വിമത എം.എല്‍. എയുടെ വീടിന് നേരെ ഇന്നലെ ആക്രമണമുണ്ടായതിനാല്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here