രാഹുൽ ഗാന്ധി(rahul gandhi)യുടെ ഓഫീസിലേക്കുള്ള എസ് എഫ് ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിഞ്ഞത് വാർത്തകളിൽ ഇന്ന് നിറഞ്ഞുനിന്നിരുന്നു. എസ് എഫ് ഐ(sfi) പ്രവർത്തകർ അവിടെ നിന്ന് പോകുന്നത് വരെ ചിത്രം മറ്റ് ഫോട്ടോകൾക്കൊപ്പം ചുവരിലുണ്ടായിരുന്നു. അവര്‍ പോയപ്പോള്‍ അത് എങ്ങനെ താഴെ വന്നു?
ഇത്തരത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തലയിലാക്കാനാണ് ശ്രമം എന്നും ചിത്രങ്ങളിൽ വ്യക്തമാണ്.
അതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തതിനെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ(mm hasan) രംഗത്തെത്തിയതാണ് ഇപ്പോൾ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാർ(youth congress) ഗാന്ധിചിത്രം താഴെയിട്ടതാണോ പ്രശ്‌നം എന്നാണ് എംഎം ഹസൻ്കറെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.