രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപ്പോകുന്നത്:മുഖ്യമന്ത്രി|Pinarayi Vijayan

1975ലെ ഈ ദിവസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ(Emergency) പ്രഖ്യാപിച്ചതെന്നും രാജ്യം ആ കാലയളവില്‍ കടന്നുപോയത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനങ്ങളിലൂടെയാണെന്നും ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

47 വര്‍ഷം മുമ്പ് ഈ ദിവസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നീണ്ട 19 മാസങ്ങള്‍ക്കൊടുവില്‍ ഇന്ത്യ അതിനെ തരണം ചെയ്തു. എന്നിരുന്നാലും ഇന്ന് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപ്പോകുന്നത്. ഇതിനെ ചെറുക്കാന്‍ നാമെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായെന്നും മുഖ്യമന്ത്രി ട്വീറ്റിലൂടെ ഓര്‍മ്മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News