CPIM:പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കണം:സി പി ഐ എം

പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് സി പി ഐ എം(CPIM). പ്രതിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്നത് ഗുണ്ടാ പ്രവര്‍ത്തനമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ്.

ആക്രമണം നടത്തുന്നതിനായി ടി സിദ്ധിഖ് കോഴിക്കോട് നിന്ന് ആളുകളെ കൊണ്ടുവരുന്നു. എം പി ഓഫീസ് അക്രമണം സി പി ഐ എം അപലപിച്ചതാണെന്നും ദേശാഭിമാനി ബ്യൂറോ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി വേണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

Kottayam:കോട്ടയത്ത് കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു

(Kottayam)കോട്ടയത്ത് (Congress)കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ്(Youth Congress) പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന് പരുക്കേറ്റു.

ഡിവൈഎസ്പിയുടെ തലയ്ക്കാണ് പരുക്കേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ജീപ്പും ആക്രമിച്ചു. കോട്ടയത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോട്ടയം നഗരത്തില്‍ രണ്ടാം ദിവസവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.

അതേസമയം കട്ടപ്പന ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News