അവിഷിത്ത് വിഷയം; മാധ്യമ വാര്‍ത്ത കള്ളമെന്ന് മന്ത്രി വീണാ ജോര്‍ജ്|Veena George

(Rahul Gandhi)രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമസംഭവത്തില്‍ തന്റെ സ്റ്റാഫ് ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). സംഭവത്തെക്കുറിച്ച് അന്വേഷിക്കും. സ്റ്റാഫ് എന്ന് പറയുന്ന അവിഷിത്ത് മാസങ്ങള്‍ക്ക് മുന്‍പേ ജോലിയില്‍ നിന്ന് ഒഴിവായതാണെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിച്ചതില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന പ്രചാരണമാണ് തുടക്കത്തിന്‍ ഉയര്‍ന്നത്. ഉടന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണാ ജോര്‍ജ് സ്റ്റാഫംഗം ഉള്‍പ്പെട്ട കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും സംഭവം പരിശോധിക്കുമെന്നുമാണ് മന്ത്രി തുടക്കത്തില്‍ തന്നെ മറുപടി നല്‍കി.

ഇതിനിടെ, കഴിഞ്ഞ മാസം ജോലിയില്‍ നിന്ന് സ്വയം ഒഴിവായി പോയ സ്റ്റാഫംഗം അവിഷിത്തിന്റെ നടപടി ക്രമങ്ങളിലെ കത്ത് ഉയര്‍ത്തിക്കാട്ടി ചില മാധ്യമങ്ങള്‍ രംഗത്തുവന്നു. എന്നാല്‍ ആദ്യം മുതല്‍ എടുത്ത നിലപാടില്‍ മന്ത്രി ഉറച്ചു നിന്നു. ഒപ്പം തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷത്തിനൊപ്പം ചില മാധ്യങ്ങള്‍ കൂടി ചേര്‍ന്നുവെന്ന് മന്ത്രി ശക്തമായി പ്രതികരിച്ചു. അതേസമയം, പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. എന്നാല്‍ അതെല്ലാം കാര്യമാക്കാതെ എറ്റെടുത്ത ഉദ്്ഘാടന പരിപാടികളിലെല്ലാം പങ്കെടുത്താണ് മന്ത്രി വേദി വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News