കോണ്‍ഗ്രസ് അതിക്രമം, ഭീഷണി:ദേശാഭിമാനി കോഡിനേഷന്‍ പ്രതിഷേധിച്ചു|Deshabhimani

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വയനാട്ടിലെ(Wayanad) കോണ്‍ഗ്രസ് നേതാക്കളും ദേശാഭിമാനി വയനാട് ലേഖകന്‍ വി ജെ വര്‍ഗീസിനെ വാര്‍ത്താ സമ്മേളനത്തിനിടെ ഭീഷണിപ്പെടുത്തിയതിലും തുടര്‍ന്ന് വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ ആക്രമണം നടത്തിയതിലും കെ യു ഡബ്ല്യു ജെ ദേശാഭിമാനി(Deshabhimani) സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ദേശാഭിമാനിയെയും ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകരെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ല. അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശാഭിമാനിക്കെതിരെ ഹാലിളകി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. സ്വന്തം പാര്‍ടി ഓഫീസില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തെ തുടര്‍ന്നായിരുന്നു സതീശന്റെ പ്രകോപനം. കൈ അറക്കുമെന്ന ക്രൂരമായ ഭീഷണി പ്രഖ്യാപനവും പിന്നാലെ വന്നു. ഈ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് മനോജും സെക്രട്ടറി കെ പ്രഭാതും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. മുഴുവന്‍ യൂണിറ്റുകളിലും യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് അക്രമത്തിനെതിരെ പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here