മനുഷ്യാവകാശപ്രവര്‍ത്തക (Teesta Setalvad)ടീസ്താ സെതല്‍വാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ്(Arrest) ചെയ്തു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നൽകിയതിനെതിരെ ഉള്ള ഹർജി തള്ളിയതിനു പിന്നാലെയാണ്
ടീസ്റ്റ സെതൽവാദിനെയും മുൻ IPS ഉദ്യോഗസ്ഥൻ ആര്‍.ബി. ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതൽവാദ് വ്യാജരേഖ ചമച്ച് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് നീക്കം.എന്നാൽ സെതൽവാദിന്റെ അറസ്റ്റിനെ ശക്തമായി അപലപിച്ച് സിപിഐഎം രംഗത്തെത്തി.
ശനിയാഴ്ച ഉച്ചയോടെ ടീസ്ത സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ ഗുജറാത്ത് പൊലീസ് അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.