യുഡിഎഫ് നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ സമാധാനമായി പ്രതിഷേധിക്കണം: ഇ പി ജയരാജന്‍|E P Jayarajan

കേരളത്തിലെമ്പാടും യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(E P Jayarajan). വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ തള്ളിപ്പറഞ്ഞതാണ്. എല്‍ഡിഎഫും ഈ സംഭവത്തെ അപലപിച്ചു. പൊലീസും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.

അതേസമയം മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് അക്രമിച്ച സംഭവത്തെ അപലപിക്കാന്‍ യുഡിഎഫ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല അക്രമകാരികളെ മാലയിട്ട് സ്വീകരിക്കുന്ന സമീപനമാണ് അവരില്‍ നിന്നുണ്ടായത്. രണ്ട് സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പുറത്ത് വന്നത്.പത്ര പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് തന്നെ ഭീഷണിപ്പെടുത്തുകയാണ്. വയനാട്ടില്‍ ദേശാഭിമാനിക്ക് നേരെയും അക്രമണമുണ്ടായി.

കണ്ണൂരില്‍ മാരകായുധങ്ങളുമായി പൊലീസിനെ അക്രമിക്കാനുള്ള തയ്യാറെടുപ്പാണ് യുഡിഎഫുകാരുടെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാനും, പത്രക്കാരെ ഭീഷണിപ്പെടുത്താനും, പത്ര സ്ഥാപനത്തേയും അക്രമിക്കാനുമുള്ള ഈ പരിശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News