തനിക്ക് ലഭിച്ച വിജയത്തെ വേറിട്ട രീതിയില്‍ ആഘോഷിച്ച് സോഷ്യല്‍മീഡിയ(Social Media) കീഴടക്കിയിരിക്കുകയാണ് പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ കുഞ്ഞാക്കു എന്ന ജിഷ്ണു(Jishnu). സാധാരണയായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലം വരുമ്പോള്‍ ഉയര്‍ന്ന എ പ്ലസ് വിജയം നേടിയ മിടുക്കന്മാരുടെയും മിടുക്കികളുടെയും ഫ്‌ലക്‌സ് പൊതു ഇടങ്ങളില്‍ നിറയുന്നത് പതിവാണ്. എന്നാല്‍ അത്ര ചെറുതല്ലാത്ത തന്റെ വിജയം ആഘോഷിക്കണമെന്ന് ജിഷ്ണുവിനും തോന്നി. പിന്നെ ഒട്ടും മടിച്ചില്ല. തന്റെ ആഗ്രഹം അവന്‍ കൂട്ടുകാരുമായി പങ്കുവെച്ചു. ഫ്‌ലക്്‌സടിച്ച് ആഘോഷിക്കാന്‍ പണമില്ലാതിരുന്ന അവനെ കൂട്ടുകാര്‍ സഹായിച്ചു. ഉറ്റചങ്ങാതിയുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ആ ചങ്ങാതിക്കൂട്ടം ഒറ്റക്കെട്ടായി നിന്നു.
കൂളിങ്ഗ്ലാസ് വച്ച് സ്‌റ്റൈലായി നില്‍ക്കുന്ന കുഞ്ഞാക്കുവിന്റെ ചിത്രം അവര്‍ നല്ല വെടിപ്പായി ഫ്‌ലക്‌സില്‍ വച്ചു. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ് കുഞ്ഞാപ്പുവിന്റെ ഫ്‌ലക്‌സ്‌ബോര്‍ഡിലെ ആദ്യത്തെ എഴുത്ത്. 2022 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന ‘എനിക്ക്’ എന്റെ തന്നെ അഭിനന്ദനങ്ങള്‍ എന്ന് സ്വന്തം നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ഇതൊരു തുടക്കം മാത്രമാണെന്ന മുന്നറിയിപ്പും ഫ്‌ലക്‌സിലൂടെ കുഞ്ഞാപ്പു നല്‍കുന്നുണ്ട്. കുഞ്ഞാക്കുവിന്റെ നിറഞ്ഞ ചിരിയും നിഷ്‌കളങ്കമായ സംസാരവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.