ഗാന്ധിയുടെ ചിത്രം തറയില്‍ വീണ സംഭവം;വി.ഡി.സതീശനെയും എം എം ഹസനെയും പരിഹസിച്ച് പ്രേംകുമാര്‍|Social Media

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഗാന്ധിയുടെ ചിത്രം യൂത്ത് കോണ്‍ഗ്രസുകാര്‍ താഴെയിട്ടതാണോ വലിയ കാര്യമെന്ന് അബദ്ധത്തില്‍ ചോദിച്ച എം എം ഹസനെയും ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ പ്രേംകുമാര്‍. നിരവധി പേരാണ് എം എം ഹസനെയും വി ഡി സതീശനെയും ട്രോളി കമന്റുമായി പോസ്റ്റിന് താഴെയെത്തിയത്. പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-

വി.ഡി.സതീശന്‍ പറഞ്ഞത് സത്യമാണ്, കൃത്യമാണ്.
രാഷ്ട്രപിതാവിന്റെ ചിത്രം തറയില്‍ വലിച്ചെറിഞ്ഞതാരാണെന്ന് പിണറായി വിജയനോടാണ് ചോദിക്കേണ്ടത്.
അത് കണ്ടുപിടിച്ച്, ചെയ്തവരെ തൂക്കിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

എം.എം.ഹസന്‍ ചോദിക്കുന്ന കോണ്‍ഗ്രസ് ചോദ്യം സത്യമാണ്, കൃത്യമാണ്.
ഗാന്ധിജിയുടെ ചിത്രം യൂത്ത് കോണ്‍ഗ്രസുകാര്‍ താഴെയിട്ടതാണോ വല്യ കാര്യം?
യൂത്തന്മാര്‍ക്കെന്ത് ഗാന്ധിജി!

ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. പ്രതിഷേധക്കാര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ചതിനാണ് സതീശന്‍ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ചത്. വാര്‍ത്താ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ്(congress) പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട് നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ ഇറക്കിവിടുമെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. തൊട്ടുപിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സതീശന്‍ പുറത്തിറങ്ങിയതോടെ വാര്‍ത്താ സമ്മേളനം ഹാളിലേക്ക് ടി സിദ്ദിഖ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടന്നു വന്ന് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News